കിഴക്കാംതൂക്കായൊരു മലയെന്നോ
ആള്‍പ്പാര്‍പ്പില്ലാത്തൊരു ഭൂപ്രദേശമെന്നോ
എന്ത് വേണമെങ്കിലും 
നിന്നെ ഞാന്‍ വിളിച്ചെന്നിരിക്കും
എനിക്കറിയാമത് കേള്‍ക്കുമ്പോള്‍
നീ വിളി കേള്‍ക്കുമെന്നും
ഇരു കണ്ണുകളിലും ,രണ്ടു സൂര്യന്‍മാര്‍ 
ഒന്നിച്ചുദിക്കുമെന്നും
രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
വസ്ത്രമഴിച്ചിരിക്കുന്നു !!
രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
ഇണ ചേര്‍ന്നിരിക്കുന്നു

കവിത ചുവയ്ക്കുന്ന വായില്‍ നിന്ന്
നിന്നെയെങ്ങനെ
തുപ്പി കളയാമെന്നാണ്
ഞാന്‍ ഇപ്പോളോര്‍ക്കുന്നത്

No comments:

Post a Comment