ഓര്‍മ്മ തൂവാല


നേര്‍ത്തൊരോര്‍മ്മതന്‍ തൂവാല തുന്നിയീ
പാഴ്ക്കിനാവിന്റെ തീരത്ത് നില്‍ക്കവേ
കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല്‍
ഉയിരിന്‍ മിടിപ്പിനെ നെഞ്ചോടടുക്കവേ
നീയെത്തും നേരമിങ്ങരികെയെന്നോതിയീ
ചെമ്പനീര്‍ പൂവിനെ വാടാതുണര്‍ത്തവേ
കവിളു തഴുകുമീ കണ്ണീര്‍ കണത്തിലീ
പൂവിന്‍ ചെറു ദളം വല്ലാതുലയവേ
ഇനിയില്ല നിറവും നിലാവുമീ തെന്നലും
കുളിരിന്‍ കലമ്പലും ,കടലിന്‍ പതപ്പും
ഒരു കുഞ്ഞു മേഘമായ്‌ പെയ്തൊഴിഞ്ഞീടുന്നു
തിര തന്‍ മൌനമായ്‌ തീരത്തടിയുന്നു
പുകമഞ്ഞില്‍ നേര്‍ത്തലിഞ്ഞില്ലാതെയാവുന്നു
ചിറക്‌ കുഴഞ്ഞു നിന്‍ നെഞ്ചകം തിരയുന്നു !!!
























1 comment:

  1. ഈ രാവും ഈ ഗാനവും മേളവും... ായും വേഗം രാഗിണീ....ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
    ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ...പ്രണയിനി നിൻ സ്മൃതികൾ ... നന്ദി.....

    ReplyDelete