വറുതി


അതി ക്രൂരമായ വറുതിയുടെ ദിനങ്ങളിലാണ്...!!
ചിന്തകളില്‍,വികാരങ്ങളില്‍,സ്വപ്നങ്ങളില്‍ ;
എന്തിനേറെ ഒരു പുഞ്ചിരിയില്‍ പോലും 
മറയില്ലത്തൊരു നിസംഗത !!
മഴയും ഈറനും കോടമഞ്ഞുമൊന്നുമില്ലാതെ 
വേരറ്റ നീരോട്ടങ്ങളെ കിനാവ്‌ കാണുന്നൂ,
ഒരു ഏകാന്ത വൃക്ഷം !!

1 comment:

  1. വറുതിയിലെ മരീചികകൾ! നന്നായി..

    ReplyDelete