സ്വര്‍ണ നൂലുകള്‍

ഒത്തിരി രാവുകളുടെ 
നിഗൂഢതയാണ് നീ
ഇത് വരെയറിയാത്തൊരു 
പൂവിന്‍ ഗന്ധവും
നിന്നെയോര്‍ക്കുമ്പോള്‍ 
എല്ലാം മറക്കുന്നു
നീ വിരിയാന്‍ മാത്രമൊരു
പൂന്തോപ്പാകുന്നു
നിന്റെ ചുണ്ടുകളില്‍
വസന്തത്തിന്‍ ചാരുതയാനുള്ളത്
നിന്റെ ചുംബനങ്ങളില്‍
സ്വര്‍ഗത്തിന്റെ ആഴങ്ങളും
ഇനിയും രാത്രികള്‍
പ്രണയിച്ച് തീര്‍ന്നിട്ടുണ്ടാവില്ല
ഉമ്മകളെ വാരി പുതച്ച
നേര്‍ത്ത മേഘക്കെട്ടുകള്‍
മാത്രമാണവയിപ്പോള്‍
നിന്റെ ചുണ്ടുകള്‍
പ്രണയം കൊരുത്തിട്ട
സ്വര്‍ണ നൂലുകലാണ്
നിന്റെ നിശ്വാസങ്ങള്‍
എന്നെയുറക്കാന്‍ മാത്രമുള്ളവയും