ഏകാകി
ഏകാകി...
ഈ ലോകത്തിലേറ്റം
കനം കുറഞ്ഞ പേര്
ഒരിക്കലെങ്കിലും
ആ പേരിലൊന്നു
കടം കൊള്ളണം
കാലിലെ
ഒരു മുറിച്ചങ്ങല
അതങ്ങനെ തന്നെ വേണം
കണ്ണുകളില്‍ നിറയെ
വെളിച്ചം വേണം
നിര്‍വികാരമെങ്കില്‍
അത്രയും നന്ന്
വിളക്കണയ്ക്കാന്‍
കാത്തിരിക്കുന്നൊരു വീട്
അതോര്‍മ്മയില്‍ തന്നെ
തകര്‍ത്തു കളഞ്ഞേക്കണം
നാലായി മടക്കാവുന്ന
ഉടല്‍ വേണം
കൂടെയല്‍പ്പം
പിഞ്ഞിയ നെഞ്ചിന്‍ കൂടും
പാതവക്കുകളൊക്കെ
ഇടയ്ക്കിടെ
വിങ്ങിപ്പൊട്ടണം
ഭ്രാന്തിന്റെ ഇടവഴികള്‍
മലര്‍ക്കെ
തുറന്നു കിടക്കണം
ഉന്മാദത്തിന്റെ
അവസാന പടിയിലിരുന്നു
ആദ്യമായെനിക്ക്
പൊട്ടിച്ചിരിക്കണം


1 comment:

  1. ഒരിക്കലെങ്കിലും ആ പേരിലൊന്നു കടം കൊള്ളണം...വളരെ വളരെ നല്ല വരികള്‍ .

    ReplyDelete