ചില നെടുവീര്‍പ്പുകളില്‍ 
നീയുണ്ട്,ഞാനുണ്ട്
നമ്മുടെ മാത്രമായൊരാകാശമുണ്ട്
എത്ര കുലുക്കിയാലും 
പൊഴിഞ്ഞു വീഴില്ലെന്നു 
ശഠിക്കുന്നൊരു മുല്ലമരമുണ്ട്
"ഓര്‍മ്മകള്‍ അവസാനിക്കുന്നൊരിടം "
എന്നൊരു എഴുത്ത് പലകയുണ്ട്
തീര്‍ത്തുമൊറ്റപ്പെട്ടൊരു രാത്രിയുണ്ട്
നമുക്കിടയില്‍ കളിക്കുന്ന
വന്‍ മാഫിയകളുണ്ട്
എന്റെ മണ്ണ് മാന്തി കപ്പലുകള്‍
നിന്റെ തീരങ്ങളെ
തകര്‍ക്കുമെന്ന് അവര്‍ക്കറിയാം
നീ വളര്‍ത്തുന്ന ചോണനുറുമ്പുകളില്‍
ഒന്നിന്റെ പോലും കാലൊച്ച
എനിക്ക് തിരിഞ്ഞു പോകില്ലെന്നും
അത്ര വേഗത്തില്‍
നിന്നെ ഞാന്‍ കടന്നു പോകും
അത്ര വേഗത്തിലെന്റെ രാത്രികളും
ആഴിയും ആഴവും തമ്മില്‍
അത്ര മേല്‍ ബന്ധമെങ്കില്‍
എന്നെ മാത്രമെങ്ങനെ
നീ തനിച്ചാക്കും ?

No comments:

Post a Comment