ജീവിതത്തില്‍ ആദ്യവും അവസാനവുമായി 
ഒരാളെ കാണുവാന്‍ കാത്തിരിക്കുക 
കാണാമെന്നു കരുതിയിരിക്കുമ്പോഴും 
എന്നെ കണ്ടില്ലെന്ന മട്ടില്‍ 
ആ ദിവസം കഴിഞ്ഞു/കൊഴിഞ്ഞു പോവുക !!

ഈ പറഞ്ഞതിന് 
അപ്പുറവും ഇപ്പുറവും നിന്ന്
ആരൊക്കെയോ
ആര്‍പ്പു വിളിക്കുന്നുണ്ട്
എന്റെ നേര്‍ക്കാവാം
അവയെന്ന് ഞാന്‍ ഓര്‍ക്കുമ്പോഴും
എന്നെ തൊട്ടു തൊട്ടില്ലെന്നെ മട്ടില്‍
അതുമെന്നെ കടന്നു പോകുന്നു

No comments:

Post a Comment