മുറിയപ്പെട്ടവള്‍കാട്ടുചുരത്തിന്‍ വിള്ളലിലൂടൊരു
കാറ്റ് പുഴ താണ്ടി പോവുമ്പോഴും
തിരികെ വിളിക്കാത്ത കാടിന്‍
ഇളകാത്ത മനമെനിക്കില്ല

തിരികെ വരാത്ത കാല്‍പ്പാടില്‍
കണ്ണുടക്കി കരയാത്ത
കനമേറിയ പാതകളുടെ
ഇടറാത്ത ചങ്കെനിക്കില്ല

നെഞ്ചിനുള്ളിലെ കനല്‍ക്കൂട്ടില്‍
കാരിരുമ്പിന്‍ ചട്ടിയില്‍
മധുരമൂറും അടയോരുക്കും
അമ്മ മനസും എനിക്കറിവില്ല

പെയ്ത മഴയൊക്കെ
മണ്ണിനെ മറന്നിരുന്നെങ്കില്‍
വിരിഞ്ഞ പൂവിന്‍ ചുണ്ടിന്‍
പുഞ്ചിരി മാഞ്ഞിരുന്നുന്നെങ്കില്‍
കിളി പാട്ടിന്‍ രാഗങ്ങളില്‍
വിഷാദം കലര്‍ന്നിരുന്നുവെങ്കില്‍
ഇരുള്‍ മതി,ഈ പകലിനി വേണ്ട
ജീവിക്കുക പ്രയാസമാണ്
മരിക്കുകയെന്നതിനേക്കാള്‍
No comments:

Post a Comment