തണുപ്പ്


ഓര്‍മ്മകളുടെ തണുപ്പില്‍
ഇടക്കൊക്കെ ഒറ്റക്കാവണം

സ്വപ്നങ്ങളിലെ

കത്തിയമരാത്തോരായിരം

ചിരാതുകള്‍ കണ്ട്

നിഴല്‍ പടര്‍ന്ന ഇടനാഴികളില്‍

കാറ്റിന്റെ കുശലം കേട്ട്

കൈ വളകളുടെ ഇമയനക്കങ്ങളില്‍

കാലത്തെ കുലുക്കി ചിരിപ്പിച്ചു

കൊഴിഞ്ഞമര്‍ന്ന കരിയിലകളിലെ

കാല്‍പെരുമാറ്റങ്ങള്‍ക്ക് കാതോര്‍ത്തു


പിന്നെ...


കൌതുകം മിഴി പൂട്ടി മയങ്ങുന്ന

നിറമുള്ള മഞ്ചാടി മണികളില്‍

പിന്നോട്ട് തിരിയുന്ന

നൂല്‍ പന്ത് പട്ടങ്ങളില്‍ ...


ഒടുവില്‍ ...


ഈ നിദ്ര തന്‍ വിളുമ്പില്‍

പതിയെ കണ്‍ തുറക്കുമ്പോള്‍

കനത്ത പകലിനെന്നെ

തിരിച്ചു വിളിക്കാനാവില്ല

No comments:

Post a Comment