നന്മ വിത്ത്


വിഹായസുകളുടെ അഗ്രങ്ങളിലെവിടെയോ
നന്മ മാത്രമുള്ളൊരു നാടുണ്ടായിരിക്കാം
വീക്ഷണ കോണുകള്‍ ഒന്നായ
മനുഷ്യന്മാര്‍ പാര്‍ക്കുന്നൊരിടം
വെയിലാറുമ്പോള്‍ പെണ്ണിന് മാനത്തിന്
വില പറയാത്തോരിടം
പിറവിക്കൊപ്പം മരണം
കൂട്ടി കുറിക്കാത്തോരിടം
എന്നോളം നിന്നെ അറിയുന്നൊരിടം
കടലോളം കനിവ് നിറയുന്നൊരിടം
സ്നേഹം മാത്രം മതമായൊരിടം
അമ്മയെ ദൈവമായി കാണുന്നൊരിടം
അതിര്‍ വരമ്പുകള്‍ വരയപ്പെടാത്തിടം
ചുംബനങ്ങളില്‍ പ്രണയം വീണുറങ്ങുന്നിടം
ആകാശത്തിന്‍ അഗ്രമാണെന്‍ സ്വപ്‌നങ്ങള്‍ നിറയെ
അതി വേഗം ഞാനിനി ഉയര്‍ന്നു പറക്കട്ടെ...!!!


No comments:

Post a Comment