വേനല്‍ സ്വപ്നങ്ങളില്‍ വന്നെന്നെ ...!


ഈ ചെറു കാറ്റ്
കരളിന്‍റെ വാതില്‍ അടയുന്നു

ഉള്‍പൂവില്‍ ഒരു കുളിര്‍ തലോടുന്നു
നിന്‍ പ്രണയ പുതപ്പിനുള്ളില്‍ ഞാന്‍
ഉണരാന്‍ മടിയോടെ


നിന്‍ മിഴിതന്‍ തണുപ്പില്‍
മേഘമല്‍ഹാര്‍ പെയ്തിറങ്ങുന്നു


ഒരു വേനല്‍ സ്വപ്നത്തില്‍
ഞാന്‍ നീയായ്‌ മാറുന്നു


ഒരു മഴ എന്നിലേക്ക്‌
ഈ സായാഹ്നചുവപ്പിലേക്ക്


എന്നാത്മാവിലെക്ക്
മൌനമായ്‌ പടരുന്നു


നിലാവിന്‍ മുടിചാര്‍ത്തില്‍
ഒരു മയില്‍ പീലിയായ്‌
ഞാന്‍ നിന്നെ അണിയുന്നു


പുലരിയുടെ വാതില്‍ മെല്ലെ തുറക്കുമ്പോള്‍
മൂര്‍ധാവില്‍ നിന്‍ ചുംബന രേണുക്കള്‍


നെഞ്ചിടിപ്പ്‌,

നിന്‍ സ്വപ്നത്തിന്‍ കിതപ്പ്‌

വരൂ....


ഈ കിനാവില്‍ 
ഇനി ഞാന്‍ നിന്നെ
ഇറുക്കി പിടിക്കട്ടെ



1 comment:

  1. സ്വണ്ണത്താമരമലരിതൾ പോലെയുല്ല മനോഞ്ജ സ്വപ്നങ്ങൾ!
    കിനാവിന്റെ കുഴിമാടത്തിൽ
    നിലാവത്തു നില്പോളേ
    ഒരു തുള്ളി കണ്ണീരിൽ നിൻ
    കദനക്കടലൊതുങ്ങുമോ ...
    പദങ്ങളിൽ ചോരയൊലിക്കേ
    പാടിയാടി നിന്നു നീ
    തീ പിടിച്ചു ചിറകെന്നാലും
    പാട്ടു പാടീ രാക്കിളീ..........

    ReplyDelete