മൌനം ഉണ്ണുന്നവര്‍


ഭ്രാന്തമായ ചിലതരം മൌനങ്ങളുണ്ട്
ആഴക്കിണറിലേക്കെന്ന പോല്‍
ഞാന്‍ എന്നിലേക്ക്‌ തന്നെ
എത്തി നോക്കുന്ന നേരങ്ങള്‍
നേര്‍ത്തൊരു കിതപ്പിന്‍
അകമ്പടിയിലെന്റെ
കണ്ണുകളിലേക്കൊരു ഊളിയിടല്‍
ഭൂത കാലത്തിന്റെ മറവി തിരകള്‍
ഓര്‍മയുടെ പടവുകളിലേക്കെന്ന പോല്‍
പിന്നെയാര്‍ത്തിരമ്പുമ്പോള്
ആ തിരകളില്‍പ്പെട്ടുഴറി
എത്തുക,പലപ്പോഴും
ഒരു പുതിയ തീരത്താവും
നൊമ്പരങ്ങളെ നെഞ്ചോടടുക്കി
ഒരായിരം കവിതകള്‍
ചത്ത്‌ മലര്‍ന്നു കിടക്കുന്നുണ്ടാവുമവിടെ
പിന്നെയാ കവിതകളില്‍
ഒരു കവിതയായങ്ങനെ അങ്ങനെ...
ഒരു തിര വന്നു മായ്ക്കും വരെയ്ക്കും !!

No comments:

Post a Comment