അനന്തരംനീ നട്ടുവളര്‍ത്തുന്നൊരു 
മേഘക്കാടുകളുടെഅങ്ങേ തലക്കല്‍ 
ഞാനൊന്ന് തല ചായ്ച്ചോട്ടെ
പ്രണയാഗ്ന്നികള്‍ക്ക് 
തിരി കൊളുത്തുന്നൊരു
താരകത്തെ നെഞ്ചോടടുക്കി പിടിച്ച്
നിന്‍ ഉള്ളം കൈയില്‍ 

അമര്‍ത്തി ചുംബിച്ചു
ഞാനൊന്നുറക്കെ കരഞ്ഞോട്ടെ
എന്നില്‍ നിഴല്‍ പടര്‍ത്തുന്നൊരു സൂര്യനായ്‌
നീയിനിയുദിക്കുവോളം
ഇരുളിന്റെ അഗ്രങ്ങളില്‍

ഞാനുണരാതുറങ്ങാം
സ്വപ്നങ്ങള്‍ പിന്നെ ഗന്ധങ്ങളായ്
പുനര്‍ജ്ജനിക്കുന്നൊരു  നാളില്‍
തിരകള്‍ തീരങ്ങളില്‍ ഒന്നാകുന്ന
സായന്തനങ്ങളുടെ തണുപ്പില്‍
വിരഹങ്ങള്‍ ഒന്നായി ചേരുന്ന
ചക്രവാളത്തിന്റെ സിന്ദൂര രേഖയില്‍
പിന്നെ ഞാന്‍ ഉറങ്ങാത്ത 
രാവുകളുമുണ്ടാകാം
അന്ന്.....അന്നൊരിക്കല്‍ കൂടി 
നമ്മുടെ മിഴികള്‍ ഒന്നാക്കി
എനിക്കെന്നെ നോക്കി കാണണം
നെഞ്ചിലെ  വിള്ളലുകളില്‍

നിന്‍ കൈവിരല്‍ തുമ്പിറക്കി
നെറ്റി തടത്തിലൊരു കുറി ചാര്‍ത്തി
നിന്‍ ശ്വാസത്തിലെനിക്ക്
വീണു മരിക്കണം

4 comments:

 1. അനന്തരം,കല്പാന്തകാലത്തോളം.

  ReplyDelete
 2. നീ നട്ടുവളര്‍ത്തുന്നൊരു
  മേഘക്കാടുകളുടെഅങ്ങേ തലക്കല്‍
  ഞാനൊന്ന് തല ചായ്ച്ചോട്ടെ..
  nalla varikal veendum kurikkuka .....

  ReplyDelete
 3. Really Good...Keep go.God Bless....Reallylucky am gt a frnd Like u.

  ReplyDelete