ഋതുക്കള്‍



ശിശിര ഗ്രീഷ്മ വര്‍ഷ വസന്തങ്ങള്‍
പ്രണയഋതുക്കളായ് നീയെന്നില്‍ പടരവെ
മിഴിയിമ പൂട്ടി പതിയെയി
പ്രകൃതി പ്രണയ പരവശയാകവേ

ചിറക്‌ മുളയ്ക്കാത്ത ശലഭമായൊരിക്കല്‍ നാം
കൊടിയ ധ്യാന ജപത്തിലമരവേ
ഒടുവിലെ പൂവും വിരിയുമൊരന്തിക്കും
സ്നിഗ്തമാം തലോടലില്‍ തമ്മിലറിയവെ

ശിഷ്ട ജന്മങ്ങളിലൊന്നില്‍ പിന്നെ നാം
അഞ്ചു വര്‍ണ്ണിത ശലഭത്തിന്‍ ചിറകാവാം
ഇളം കാറ്റിലുലയും ഇലചാര്‍ത്താവാം
പ്രണവ തീരത്തെ ചെമ്പനീര്‍ പൂവാകാം

ജന്മാന്തരങ്ങളില്‍ പ്രണയിക്കുന്നവര്‍ നാം
മോഹഭംഗങ്ങള്‍ തന്‍ പാനപാത്രം രുചിക്കുവോര്‍
ചോര പൊടിയും അക്ഷരമുണ്ണുവോര്‍
മഞ്ഞിന്‍ തണുപ്പില്‍ മഞ്ചാടി പെറുക്കുവോര്‍

നിറയുമുദ്യാന ഭംഗിക്കുമപ്പുറം
ചിറകുമെരിയുന്ന വേനലുമുണ്ടാകാം
അരികു വിണ്ടിടും ശീത തണുപ്പിലും
നിന്‍ പ്രണയമെന്നെ ഉലച്ചു തളിര്‍പ്പിക്കും

1 comment:

  1. നിറയുമുദ്യാന ഭംഗിക്കുമപ്പുറം
    ചിറകുമെരിയുന്ന വേനലുമുണ്ടാകാം
    അരികു വിണ്ടിടും ശീത തണുപ്പിലും
    നിന്‍ പ്രണയമെന്നെ ഉലച്ചു തളിര്‍പ്പിക്കും

    nice.... :)

    ReplyDelete