ആത്മാവേ നീ മടങ്ങി കൊള്‍കഎനിക്കിനിയും കരയണം
നഷ്ട സ്വപ്നങ്ങളെ ഓര്‍ത്തിട്ടല്ല
ഉള്ളിലെ പൊള്ളലിനെ ധ്യാനിച്ചിട്ട് !!!

ആത്മാവേ നീ മടങ്ങി കൊള്ളുക
ആയിരുന്ന ശാന്തിയിലേക്ക്
അള്‍ത്താരയുടെ വിശുദ്ധിയിലേക്ക് 
വെണ്‍കച്ചകള്‍ പാറുന്ന കല്പ്പടവുകളിലേക്ക്
ചക്രവാളങ്ങളില്‍ മണികള്‍ മുഴങ്ങുന്ന സന്ധ്യകളിലേക്ക്
കുന്തിരിക്കത്തിന്റെ മടുക്കാത്ത സുഗന്ധങ്ങളിലേക്ക്
നെഞ്ചം വിതുമ്പുന്ന ഒപ്പീസുകളിലേക്ക്
ജപമാല മണിയുടെ ശാന്തതയിലേക്ക്
സെമിത്തേരി കാറ്റിന്റെ മോക്ഷത്തിലേക്ക്
ഉരുകി തെളിയുന്ന മെഴുതിരി കൂട്ടങ്ങളിലേക്ക്
സങ്കീര്‍ത്തകന്‍റെ കിന്നരങ്ങളിലേക്ക്
വെളിപാടിന്റെ അഗാധതയിലേക്ക്
എന്റെ ആത്മാവേ നീ മടങ്ങി കൊള്ളുക

No comments:

Post a Comment