നീഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നു
ജനിമൃതികളില്‍ ഇല്ലാതായൊരെന്‍ ആത്മാവ്
വിരഹങ്ങളില്‍ ചുംബിച്ചുണര്‍ത്തിയൊരു കാറ്റ്
ചുറ്റും ഇരുളിന്റെ തണുത്ത നിഴല്‍ പാടുകള്‍
ഓര്‍മ്മകള്‍ക്കും നരയേറുന്നു
സ്വപ്‌നങ്ങള്‍ കൂട് വിട്ടു പറന്നു തുടങ്ങിരിക്കുന്നു
എരിഞ്ഞടങ്ങിയ പകലുകള്‍
കണ്ണീരൊപ്പുന്നതും കാത്ത് 
ഈ വിളറിയ രാവിന്‍ ചിറകില്‍
അകലെയിന്നും കുറുകുന്നു
പ്രണയത്തിന്‍ ഒരു കുഞ്ഞിളം പ്രാവ്
നെഞ്ചില്‍ നിന്നും അടര്‍ന്നൊരു കണം
രക്തത്തിന്‍ ഗന്ധം പരത്തുന്നു
സ്വപ്‌നങ്ങള്‍ രാവന്തിയോളം കുതിര്‍ന്നലിഞ്ഞിട്ടും
കുതറിയോടി നീയെന്നില്‍ നിന്ന്
കൈ വിരല്‍ തുമ്പില്‍ നീ 
കൌതുകമാകുന്നതും കാത്ത്
മൂവന്തി മണ്ണടിയും നാള്‍ വരെ
വിരഹമെന്നെ ചുംബിക്കുംപോഴും
മരണമെന്നെ മാടി വിളിക്കുമ്പോഴും
ഞാന്‍ ഓര്‍ത്തത്‌ നിന്നെ മാത്രംNo comments:

Post a Comment