നന്ദിത


ഹേ..വയലറ്റ്‌
എനിക്കും നിനക്കും തമ്മിലെന്ത്  !!!
രക്തം പൊടിയുന്ന വരികളിലൂടെ
നിന്നെയെനിക്കായ്‌  കാട്ടി തന്നത് 

മരണത്തിലും പുഞ്ചിരിക്കുന്ന മുഖം
നന്ദിത ..

പിന്നെയെന്നും നീയെന്നെ ...
എന്റെ ഓര്‍മ്മകളെ ,കാഴ്ച്ചകളെ
അന്തമില്ലാത്തയെന്‍ യാത്രകളെ
പൂക്കളായ് വന്നു  പ്രലോഭിപ്പിക്കയായിരുന്നുപരിചിതമല്ലാത്ത ഇടവഴികളിലും 
നീയെനിക്കായ്‌  കാത്തു നില്‍ക്കാറുണ്ടായിരുന്നു 
നഗര കവാടങ്ങളിലും 
ചെളി പുരണ്ട നടപ്പാതകളിലും 
നീയെനിക്കാശ്വാസമായിരുന്നു

പ്രിയ വയലെറ്റ്‌
എന്റെ പ്രണയം നീയാണ്
എന്റെ വിരഹം നീയാണ് 

ആത്മാവിനെ പൊതിയുന്ന 
സ്നേഹ നിശ്വസങ്ങളിലും 
വയലെറ്റ്‌ ..നീയെന്നെ തരളിതയാക്കുന്നു

No comments:

Post a Comment