ഉമ്മകളുടെ വഴി

വരികളാല്‍ 
വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും
ശലഭ ചിറകുകളായ് 
പറന്നു പോകുന്ന 
എനന്റെ വാക്കുകളെ...
ഉമ്മകളുടെ വഴിയില്‍ 
നീയവനെ കണ്ടാല്‍
ചുണ്ടില്‍ ഞാന്‍ മറന്നു വെച്ചത്
അവന് നല്കിയേക്കുക
അക്ഷരങ്ങള്‍ കൊണ്ടെന്റെ 
ആത്മാവിനെ പകുത്തവനെ
നീ ഒളിപ്പിച്ചു കടത്തിയ
ആ ചുവന്ന പൂവ്‌.....
അതെന്‍റെതാണ്
എന്റേതാണ്
എന്‍റെതാണ് !!!

3 comments:

  1. ഒരു കടമാണത്.എന്നെങ്കിലും തീര്‍ക്കാം.

    ReplyDelete
  2. ശുഭം..... കൊള്ളാം!

    ReplyDelete