തലക്കെട്ടിലാത്ത ചിന്തകളുടെ ഇങ്ങേതലയ്ക്കല്‍ !!നല്ല കാലമൊരു കഥയാണെന്നും അതിനൊരു തലക്കെട്ടില്ലെന്നും ഇടക്കുള്ള നിര്‍ത്തലുകളില്‍ കുത്തുകളാകാന്‍ ചിലരെത്തുമെന്നും ഇടക്കവര്‍ നേര്‍രേഖകളെന്നു തോന്നിപ്പിക്കുവെന്നും , പിന്നെയവര്‍ ചോദ്യ ചിഹ്നമാണ് താനെന്നു കണ്ണില്‍ നോക്കാതെ പറയുമെന്നും ഇത്തിരി പോന്നൊരു ചില്ലക്ഷരത്തെ ഊക്കിനെന്റെ നേരെ എറിയുമെന്നും ആ എറിയലില്‍ ഞാന്‍ മൂന്നായി ചിന്നി ചിതറുമെന്നും ഇത്തിരി നേരത്തിന്റെ ഉളുപ്പിനു ശേഷം ഒന്നുമോര്‍ക്കാതെ പിന്നെയും ഞാന്‍ "എന്റെ കഥകളെ........." എന്ന് നീട്ടി വിളിചെന്റെ കാലത്തിനെ വെള്ള കടലാസിന്റെ രണ്ടു പുറവും പകര്‍ത്തി എഴുതുമെന്നും നീ അറിയുന്നില്ലെങ്കിലും ഞാന്‍ അറിയുന്നു.ഞാന്‍ മാത്രം അറിയുന്നു..ഞാന്‍ തന്നെ അറിയുന്നു .!!

1 comment:

  1. നീ അത്ര ദുർബലയോ? വിശ്വസിക്കാനാവുന്നില്ല.......

    ReplyDelete