പ്രണയത്തിലായിരിക്കുമ്പോൾ
അവർ
ഹൃദയത്തിന്റെ ഇടപാടുകളെ
കുറിച്ചു മാത്രം
ധ്യാനിക്കുന്നു

തമ്മിൽ
നോക്കുവാനേല്പിച്ച
ഹൃദയങ്ങളിൽ
കാവൽ മാടങ്ങൾ
കെട്ടുന്നു

അവളുടെ
ഹൃദയത്തിലവൻ
വൈകുന്നേരങ്ങളിൽ
ഉലാത്തുവാൻ
ഇറങ്ങുമ്പോൾ

അവന്റെ ഹൃദയത്തിന്റെ
മങ്ങിയ ജനൽ വിരികൾ
അവൾ
മാറ്റിവിരിക്കുന്നു 

1 comment:

  1. വോയോജിക്കുന്നു...ഇത് എന്നത്തയോ പ്രണയം,മാഞ്ഞു പോയൊരു കാലത്തിന്റെ
    ബാക്കി.ഇന്ന് അവരുടെ ധ്യാനങ്ങളിൽ ഉടലിന്റെ ഇടപാടുകൾ മാത്രമേ ഉള്ളു,
    ഇന്ന് അവർ കെട്ടുന്നത് കാവൽ മടങ്ങളല്ല.
    ജാലക വരികളെ മറച്ചു കൊണ്ട് അവർ പാളികൾ വലിച്ചടക്കാൻ തിടുക്കപ്പെടുന്നു.
    റാൻഡം ആണ്.വെറുതെ പറഞ്ഞു എന്ന് മാത്രം. കവിതയിലെ പ്രണയങ്ങൾ ഇന്നുമുണ്ട്.ഒരുപക്ഷേ എണ്ണത്തിൽ കുറവായിരിക്കാം എന്ന് മാത്രമേ ഉള്ളു.
    സലാം

    ReplyDelete