നേര്‍രേഖകള്‍



ഒരു വീടിന്റെ ആളനക്കങ്ങള്‍ക്കിടയിലും
ചുവരിനോട് മാത്രമായ്
ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ?



കപ്പാസിറ്റര്‍ മരിച്ചൊരു
ഫാനിന്റെ ഞരക്കങ്ങളില്‍
ഒറ്റക്കല്ലെന്നു തോന്നിയിട്ടുണ്ടോ?

ഓര്‍ക്കാപ്പുറത്തെപ്പോഴോ
ജാലകം കടന്നു വന്ന കാറ്റില്‍
ഉള്‍താപത്തിനൊരു ശമനം അറിഞ്ഞിട്ടുണ്ടോ?

കണ്ണുകള്‍ കൊണ്ട് ക്ലോക്കിന്‍ കാലിനെ
പിന്നോട്ട് കറക്കി , ഓര്‍മ്മയിലെ തോരാമഴയില്‍
ഒരിക്കല്‍ കൂടെ നനഞ്ഞിട്ടുണ്ടോ?


ചിന്തകളില്‍ ഒരു വേള തനിച്ചായിരിക്കുമ്പോള്‍
ആരോ ആയിരുന്നവരുടെ  ശബ്ദങ്ങളില്‍
നിശബ്ദത രണ്ടായ്‌  കീറി പോയിട്ടുണ്ടോ?

നീയും ഞാനുമൊക്കെ എവിടെയെങ്കിലും
കൂട്ടി മുട്ടപ്പെടേണ്ടാവരാണ്
നെടുകെയും കുറുകെയുമെല്ലാം
വരയപ്പെട്ട ജീവിതങ്ങളാണ്


അതെ...!!
നീയും ഞാനുമൊക്കെ
സമാന്തരമല്ലാത്ത
ചില നേര്‍രേഖകള്‍ മാത്രമാണ് !!!

11 comments:

  1. ഗുഡ് ജോബ്‌ ജാക്കി ........!

    ReplyDelete
  2. നീ എന്നെ തന്നെ വരച്ചുചേര്‍ക്കുകയായിരുന്നു ഇവിടെ. സ്നേഹത്തിന്‍റെ ചിറകിന്‍കീഴില്‍ ഒതുങ്ങാന്‍ ശ്രമിക്കുകയും തൂവലുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മൂര്‍ച്ചയേറിയ വാളിനാല്‍ മുറിവേല്‍ക്കപ്പെടുകയും ചെയ്യുന്നവന്‍റെ അവസ്ഥ... വാക്കുകള്‍ക്കു അനുഭവങ്ങളുടെ അരികില്‍പോലും എത്താനാവില്ല എന്നു എനിക്കിപ്പോള്‍ നന്നായി അറിയാം. വാക്കുകള്‍ക്കപ്പുറമുള്ള നിന്നെ ഒരു പൊട്ടുപോലെ തെളിഞ്ഞു കാണുന്നു... ഒത്തിരി സ്നേഹത്തോടെ...

    ReplyDelete
  3. നീയും ഞാനുമൊക്കെ എവിടെയെങ്കിലും കൂട്ടി മുട്ടപ്പെടേണ്ടാവരാണ്...സമാന്തരമല്ലാത്ത ചില നേര്‍രേഖകള്‍ നന്ദി.

    ReplyDelete