നമുക്കൊരുമിച്ചൊന്ന് നടന്നാലോ?
അവൻ ചോദിച്ചു
എവിടേക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട് മൂളി തീരും വരെയ്ക്കും.
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു
നനുത്തൊരു കാറ്റുള്ളിലേക്ക് വീശി,
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കവർ
പിന്നെ ഒരുമിച്ച് നടന്നു
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933

ഉറങ്ങാൻ കിടക്കുമ്പോൾ
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ലോകമുറങ്ങി കിടക്കുമ്പോൾ
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
പെട്ടെന്ന്
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
അമ്മച്ചിയുടെ
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി

Subscribe to:
Posts (Atom)
-
ഈ നഗരം ഈ തെരുവ് ഇവിടുത്തെ മനുഷ്യർ കുനിഞ്ഞു കൂടിയിരിക്കുന്ന ഓർമ്മകളിലൊന്നിനെ ഞാൻ തൊട്ടെടുക്കുന്നു തൊടും തോറും തീർന്നു പോകുന്ന വിഷാദ സ്മ...
-
കേക്കപ്പച്ചൻ പോയി. ഇവിടുന്ന് പോയി. ഈ ലോകത്തിൽ നിന്ന് പോയി. നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ തിരികെ നടക...
-
രണ്ട് തരം നേരങ്ങളാണെനിക്ക് ഉള്ളത്. കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും. അടുക്കളയിൽ അവനെനിക്ക് വെണ്ണ പുരട...
-
അടച്ചിട്ടൊരു മുറി, നേര്ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള് പകര്ത്തിയെടുക്കാന് മാത്രമായി ഒരു കട...
-
കാണാതെയാവുന്ന സംഗതികൾ പൊട്ട് പോലെയുള്ളൊരു കമ്മൽ നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ ആദ്യമായ് കഥയെഴുതിയ ബുക്ക് ഒരിക്കലും വാടില്ലെന്നൊരാൾ തന്ന ...
-
ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണ...
-
സിനിമയിലെ പെൺകുട്ടി വളരുവാൻ ഞാൻ കാത്തു നിൽക്കുന്നു അവൾ വളരുന്നതേയില്ല കണ്ണുകളിൽ അനാദിയായ അദ്ഭുതവും പേറി അവൾ കുട്ടിയായി തന്നെ തുടരുന്നു ...
-
നേര്ത്തൊരോര്മ്മതന് തൂവാല തുന്നിയീ പാഴ്ക്കിനാവിന്റെ തീരത്ത് നില്ക്കവേ കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല് ഉയിരിന് മിടിപ്പി...
-
കുളിമുറിയുടെ ഭിത്തി ഞാൻ ഉരച്ചു കഴുകുന്നു ഓർത്തു കൊണ്ടിരിക്കുന്നത് അയാളെ തന്നെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ ഉറങ്ങി കിടങ്ങുന്ന വൃദ്ധ...
-
പനിയിടുക്കുകൾ വിണ്ട് കീറിയ നിൻ്റെയിടങ്ങൾ അവിടെ മൊട്ടിട്ട വിളറിയ ലില്ലികൾ നശിച്ച നിശബ്ദതയിൽ മാറ്റി നടപ്പെട്ട നമ്...