You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933

ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല് പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല

കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ

-
കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ സ്നേഹം തോന്നുന്നു അവൾ പേന ചലിപ്പിക്കുമ്പോൾ കഴ...
-
ഈ നഗരം ഈ തെരുവ് ഇവിടുത്തെ മനുഷ്യർ കുനിഞ്ഞു കൂടിയിരിക്കുന്ന ഓർമ്മകളിലൊന്നിനെ ഞാൻ തൊട്ടെടുക്കുന്നു തൊടും തോറും തീർന്നു പോകുന്ന വിഷാദ സ്മ...
-
കേക്കപ്പച്ചൻ പോയി. ഇവിടുന്ന് പോയി. ഈ ലോകത്തിൽ നിന്ന് പോയി. നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ തിരികെ നടക...
-
സിനിമയിലെ പെൺകുട്ടി വളരുവാൻ ഞാൻ കാത്തു നിൽക്കുന്നു അവൾ വളരുന്നതേയില്ല കണ്ണുകളിൽ അനാദിയായ അദ്ഭുതവും പേറി അവൾ കുട്ടിയായി തന്നെ തുടരുന്നു ...
-
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!! @@@@@@@@@@@@@@@@@@@@ പാതിയില് മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്സുകളാല് വീണ്ടും വരച്ചു...
-
കാണാതെയാവുന്ന സംഗതികൾ പൊട്ട് പോലെയുള്ളൊരു കമ്മൽ നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ ആദ്യമായ് കഥയെഴുതിയ ബുക്ക് ഒരിക്കലും വാടില്ലെന്നൊരാൾ തന്ന ...
-
ഒത്തിരിയൊന്നും പറയാനില്ല എങ്കിലും ; ഒടുക്കലത്തെ വഴികളെ ഉമ്മ വെച്ച് കൊല്ലുകയാണ് തികട്ടി വരുന്നത് തിരമാലകളാണ് പോലും ! ഒരു തീരത്ത...
-
രണ്ട് തരം നേരങ്ങളാണെനിക്ക് ഉള്ളത്. കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും. അടുക്കളയിൽ അവനെനിക്ക് വെണ്ണ പുരട...
-
ജീവസുറ്റൊരു ബിന്ദുവിൽ നിന്നും വീണ്ടുമൊരു പകൽ ചലിച്ചു തുടങ്ങുന്നു. ഉറഞ്ഞു കല്ലായി പോകേണ്ടിയിരുന്നൊരു ഉച്ചവെയിലിലേക്കു നോക്കി ഞാനിരിക്കുന്നു...
-
ആത്മാവുള്ള ആണൊരുത്തൻ്റെ പ്രണയത്താൽ എൻ്റെ വയലേലകൾ നിമിഷ നേരം കൊണ്ട് പൂത്ത് തളിർക്കുന്നു അവൻ്റെയൊരുമ്മയാൽ എൻ്റെ വേലിപ്പ...