ഈ കത്ത്..ഇതിന്റെ അവസാനം !!

നിനക്കുള്ള അവസാന വരികളില്‍
ഒന്നാമത്തെ വരിക്ക്
നിന്റെ സൗഹൃദമെന്നു പേരിടുന്നു
രണ്ടാമത്തതിനു
നിന്റെ പ്രണയമെന്നും
പിന്നെയുള്ളതിന്
എന്റെ നഷ്ട്ടമെന്നും
ഇനിയുള്ളതിലൊന്നിന്
നമ്മുടെ കലഹമെന്നും
ഇനിയുമൊരു വരിയുണ്ടാകുവാന്‍ 
ഇല്ലെന്നുള്ളറിവില്‍
എന്റെ പ്രണയത്തെ
ഞാന്‍ നാലായ്‌ മുറിക്കുന്നു
ഒന്ന് നിനക്ക്
പിന്നെയുമോന്നു നിനക്ക്
പിന്നെയുമോന്നു നിനക്ക്
പിന്നെയുമോന്നു നിനക്ക്
 

1 comment:

  1. ശാന്തം.......പക്ഷെ മനസ്സിൽ അശാന്തി സൃഷ്ടിക്കുന്നു.

    ReplyDelete