തൊട്ട് നോക്കൂ
തൊട്ട് നോക്കുവെന്ന്
ചുറ്റും കലമ്പുന്ന
ഓർമ്മകളിൽ നിന്ന്
നിന്നെ മാത്രം തൊട്ടെടുക്കുന്ന
എന്റെ തൂക്കണാംകുരുവി കുഞ്ഞുങ്ങൾ
എന്റെ തൂക്കണാംകുരുവി കുഞ്ഞുങ്ങൾ
വിരലുകളിൽ നിന്ന്
വാക്കുകളിലേക്ക്
വഴുതി വീഴുന്ന
തമ്മിലൊട്ടുന്ന
നമ്മുടെ സ്നേഹത്തെ
കൈതമുള്ളിന്റെ കൗശലത്താൽ
തട്ടിത്തെറിപ്പിക്കുന്ന
അങ്കലാപ്പിന്റെ
നിലാവെട്ടം
ഓർത്തു നോക്കൂ
നമ്മൾ അറ്റു പോയ
രണ്ടു വേരിനറ്റങ്ങൾ
rasamayittund
ReplyDelete