You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല് പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
സ്നേഹം വരുന്നു പോവുന്നു സ്നേഹിക്കുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ കാണാതെയാവുന്നു ഒരു തുരങ്കം അതിൽ കയറിയിറങ്ങുമ്പോൾ നാമൊരു ടൈം ട്രാവലി...
-
ഉറങ്ങാൻ കിടക്കുമ്പോൾ ജനൽകമ്പിമേൽ തട്ടി തകരുന്ന മഴത്തുള്ളികളുടെ ഒച്ച സുഖമായ ഉറക്കത്തിന് കിടക്ക വിരിക്കുന്നു ദൂരെയേതോ മലയടിവാരത്തിലുള്ള ആശ്ര...
-
മാറി നിന്നു കയ്ക്കുന്നുണ്ട് വിട്ട് പോന്ന മരത്തെയോർത്ത് നെഞ്ചുലയുന്ന ചില്ലയെയോർത്ത് പേർത്തു പെയ്യുന്ന കൂടിനെയോർത്ത് പ്രാണൻ കെട്ട്...
-
ഒരു പ്രണയം പോലുമില്ലാതെയങ്ങ് മരിച്ചു പോവുകയെന്നാൽ മുഴുത്തൊരു മീൻമുള്ള് ഉച്ചയൂണിൽ തൊണ്ടയ്ക്ക് കുടുങ്ങിയാലെന്ന പോൽ വല്ലാത്ത വിങ്ങ...
-
നമ്മുടെ സങ്കടങ്ങൾ നമ്മുടെ മാത്രം സങ്കടങ്ങളാണ് പങ്ക് വെയ്ക്കുമ്പോൾ പാതിയാകുമെന്ന തത്വത്തിലൊന്നും ഞാനിപ്പോൾ വിശ്വസിക്ക...
-
ഹൃദയം തകര്‍ന്നവരുടെ സംഗീതികളാല് വയലിന് കമ്പികള്‍ പൊട്ടിയമരുന്നു കണ്ണുകള്‍ നിറയെ പൂക്കളാണ് അമര്‍ത്തി തേങ്ങുന്ന ലില്ലികള്‍ ...
-
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!! @@@@@@@@@@@@@@@@@@@@ പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു...
-
എൻറെ ദൈവമേ അടുത്ത ജന്മത്തിൽ എന്നെ നീ ആറടി പൊക്കമുള്ളൊരു കടൽ കൊള്ളക്കാരിയാക്കേണമേ അല്ലെങ്കിലതിവേഗമൊടുന്ന കാട്ടുകുതിരയെ ഞൊട...
-
ശിശിര ഗ്രീഷ്മ വര്‍ഷ വസന്തങ്ങള്‍ പ്രണയഋതുക്കളായ് നീയെന്നില്‍ പടരവെ മിഴിയിമ പൂട്ടി പതിയെയി പ്രകൃതി പ്രണയ പരവശയാകവേ ചിറക് മുളയ്ക്കാത്...
-
“ ഇത് ജീവിതം" എന്ന് കടുംകറുപ്പിലെഴുതിയ പ്ലക്കാര്‍ഡുമേന്തി നിശബ്ദതതയെ നിശ്വസിക്കുന്നൊരു ജാഥ എന്നെ കടന്നു പോകുന്നു ഞാ...