ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല്‍ പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Post Comments (Atom)
-
എനിക്കപ്പനെ ഓർക്കുമ്പോൾ അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും വികാര വിക്ഷോഭങ്ങളുടെ ആൾരൂപം വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി ...
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
പ്രണയത്തിലായിരിക്കുമ്പോൾ അവർ ഹൃദയത്തിന്റെ ഇടപാടുകളെ കുറിച്ചു മാത്രം ധ്യാനിക്കുന്നു തമ്മിൽ നോക്കുവാനേല്പിച്ച ഹൃദയങ്ങളിൽ ...
-
രണ്ട് വഴികൾ വേർതിരിഞ്ഞു ആദ്യത്തെ വഴിയിലൂടെ വീട്ടിലേക്ക് നടക്കുന്നു എന്റെ വീടോ! നീട്ടി വിളിക്കുമ്പോൾ ചിലപ്പോൾ മാത്രം വിളി കേൾക്കുന്ന എ...
-
ഇവിടെനിക്ക് സ്വന്തമായൊരു മീൻകുഞ്ഞും നാല് ചെടികളുമുണ്ട് നീല നിറമുള്ള മീനിനെ എന്ത് വിളിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഓരോ ദിവസവും ഞാൻ...
-
ലോകത്തിൽ ഇന്നേ വരെ കണ്ടു പിടിക്കപ്പെട്ടതും ഇനി കണ്ടു പിടിക്കപ്പെടാനിരിക്കുന്നതും, സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ പ്രണയചേഷ്...
-
കാണാതെയാവുന്ന സംഗതികൾ പൊട്ട് പോലെയുള്ളൊരു കമ്മൽ നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ ആദ്യമായ് കഥയെഴുതിയ ബുക്ക് ഒരിക്കലും വാടില്ലെന്നൊരാൾ തന്ന ...
-
കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ സ്നേഹം തോന്നുന്നു അവൾ പേന ചലിപ്പിക്കുമ്പോൾ കഴ...
-
നമുക്കുള്ളിലായാരോ നട്ട് പോം കാടുകൾ തെളിനീരൊഴുക്കുകൾ ഞെട്ടും നിശബ്ദത നമുക്കുള്ളിലുറവിടും തണ്ണീർ തണുപ്പുകൾ തണലിൻ പച്ചപ്പുകൾ പുണർന...
-
സിനിമയിലെ പെൺകുട്ടി വളരുവാൻ ഞാൻ കാത്തു നിൽക്കുന്നു അവൾ വളരുന്നതേയില്ല കണ്ണുകളിൽ അനാദിയായ അദ്ഭുതവും പേറി അവൾ കുട്ടിയായി തന്നെ തുടരുന്നു ...
No comments:
Post a Comment