കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Post Comments (Atom)
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
എനിക്കപ്പനെ ഓർക്കുമ്പോൾ അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും വികാര വിക്ഷോഭങ്ങളുടെ ആൾരൂപം വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി ...
-
അതി ക്രൂരമായ വറുതിയുടെ ദിനങ്ങളിലാണ്...!! ചിന്തകളില്‍ , വികാരങ്ങളില്‍ , സ്വപ്നങ്ങളില്‍ ; എന്തിനേറെ ഒരു പുഞ്ചിരിയില്‍ പോലും മറയില്ലത്ത...
-
കുളിമുറിയുടെ ഭിത്തി ഞാൻ ഉരച്ചു കഴുകുന്നു ഓർത്തു കൊണ്ടിരിക്കുന്നത് അയാളെ തന്നെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ ഉറങ്ങി കിടങ്ങുന്ന വൃദ്ധ...
-
നീ നട്ടുവളര്‍ത്തുന്നൊരു മേഘക്കാടുകളുടെ അങ്ങേ തലക്കല്‍ ഞാനൊന്ന് തല ചായ്ച്ചോട്ടെ പ്രണയാഗ്ന്നികള്‍ക്ക് തിരി കൊളുത്തുന്നൊരു താരകത്ത...
-
മാറി നിന്നു കയ്ക്കുന്നുണ്ട് വിട്ട് പോന്ന മരത്തെയോർത്ത് നെഞ്ചുലയുന്ന ചില്ലയെയോർത്ത് പേർത്തു പെയ്യുന്ന കൂടിനെയോർത്ത് പ്രാണൻ കെട്ട്...
-
ഇതൊരു ഏകാന്ത വാസം രാത്രിയുടെ ചില്ലകളിലെ നേര്‍ത്ത നാദങ്ങള്ക്ക് മാത്രം കാതോര്‍ത്ത് !!! ഹൃദയത്തിന്റെ അഗാധതകളില്‍ മാത്രമാണ് വെള്ള ലി...
-
വരുന്നവരൊക്കെ നെഞ്ചിന്റെ ഭിത്തി മേലോരോ ആണിയടിച്ചു പോവുന്നു പോകുമ്പോഴൊക്കെ ആണി മേല്‍ ഞാനവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തൂക്കുന്നു...
-
പച്ച കുന്നിൻ മുകളിലെ പർപ്പിൾ പൂക്കൾ മാത്രമുള്ള ഒറ്റ മരമാണ് ഞാൻ. എനിയ്ക്കിവിടെ സുഖമാണെന്ന് പറയുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ടാകുമല്ലേ !!!
-
ശൈത്യത്തിന്റെ തുടക്കമായിരുന്നു ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു വീട് വേണമായിരുന്നു നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ ...
No comments:
Post a Comment