ഒരു
പേരില്‍
എന്തിരിക്കുന്നു എന്നല്ല
ഒരു പേരില്‍
എന്തെല്ലാമിരിക്കുന്നു
എന്നതാണ്
ഒന്നില്‍
രണ്ടു തവണ ഇരുന്നിട്ടുള്ളതിനു നന്ദി
മൂന്നു പേരുള്ള
ഈ പേരിനോടാണ്
അന്ന് മുതലേ പകയാണ്
ക്ലാസില്‍ കുറെ സന്ധ്യമാരുണ്ട്
ജോസെഫുമാരുണ്ട്
ഞാന്‍,
ഞാന്‍,
ഈ ഞാന്‍ മാത്രം ഒന്ന്
പെരെന്തെന്നു
ചോദിച്ചവരൊക്കെ
പിന്നെയും പിന്നെയും
പിന്നെയും പിന്നെയും
ചോദിച്ചിട്ടുണ്ട്
മാറ്റി പറഞ്ഞാലൊന്നു
മാറ്റി പറഞ്ഞാലൊന്നു
പല തവണ ഓര്‍ത്തിട്ടുമുണ്ട്
''ജാക്കെങ്കില്‍ റോസെവിടെ" ,
"ആദ്യ പേരില്‍ തന്നെ പത്തക്ഷരമോ"
അങ്ങനെയിങ്ങനെ എത്ര ചോദ്യങ്ങള്‍
''ജാക്കെങ്കില്‍ റോസെവിടെ" ,
"ആദ്യ പേരില്‍ തന്നെ പത്തക്ഷരമോ"
അങ്ങനെയിങ്ങനെ എത്ര ചോദ്യങ്ങള്‍
എന്റപ്പാ...പൊന്നപ്പാ..
ഈ ചതി വേണ്ടാരുന്നപ്പാ
പലതവണ മനസ്സില്‍ പറഞ്ഞു
ഇടക്കെപപെഴോ നേരെയും പറഞ്ഞു
കവിതയുടെ തൊന്തരവ്
തുടങ്ങിയ കാലത്താണ്
പിന്നെയും
ചുരുക്ക പേരിനു ചുറ്റുന്നത്
തൂലികയെന്നോ
ചുരുക്ക പേരിനു ചുറ്റുന്നത്
തൂലികയെന്നോ
നാമമെന്നോ
ഇതൊന്നുമില്ലാണ്ട് എന്തൂട്ട്
എഴുത്തെന്നോ
ഇതൊന്നുമില്ലാണ്ട് എന്തൂട്ട്
എഴുത്തെന്നോ
കുറെ സ്നേഹം തോന്നിയ ഒരാള്‍
'മേരി ' എന്ന് വിളിച്ചു
പിന്നെ മേരിയെ ആയിരുന്നു
പിന്നെ മേരിയോടായിരുന്നു
ഇനി ഇത് തന്നെ
എന്നുറപ്പിച്ചത്
ഇന്നലെയാണ്
കിളവിയാകുമ്പോള്‍
ഇന്നലെയാണ്
കിളവിയാകുമ്പോള്‍
മേരി അമ്മച്ചിന്നു കേള്‍ക്കാല്ലോ
ജാക്കമ്മച്ചി-നിവിന്‍ പോളി പറഞ്ഞ പോലെ
ഏതാണ്ടോരുമാതിരി
തൊട്ടി പേരല്ലേ?
പിന്നെ , പറഞ്ഞതും
പറയാത്തതുമായ ഇഷ്ടമെല്ലാം
ഏതാണ്ടീ മേരിയുടെ അടുത്ത് തന്നെയാണ്
എത്തി നില്‍ക്കുന്നത്
ഏതാണ്ടീ മേരിയുടെ അടുത്ത് തന്നെയാണ്
എത്തി നില്‍ക്കുന്നത്
എന്നാല്‍ പിന്നെ അതാകാം അല്ലെ?
എന്നാല്‍ പിന്നെ അതാക്കാം അല്ലെ?
അപ്പൊ പറഞ്ഞു വന്നത്
ഒരു പേരില്‍ എന്തിരിക്കുന്നു
എന്നല്ല
ഒരു പേരില്‍ എന്തെല്ലാം
ഒരു പേരില്‍ എന്തെല്ലാം
ഇരിക്കുന്നു എന്നാണു
No comments:
Post a Comment