
ഇനിയെന്റെ മൌനങ്ങളെ
പിന്തുടരാതിരിക്കുക
മുളക്കീറില്‍
കൊരുത്ത
നെഞ്ചിനു നേരെ കണ്ണടക്കുക
നഷ്ടസ്വപ്നങ്ങളെ ആട്ടിയോടിക്കുക
തരിശായ മനോമണ്ഡലങ്ങളില്‍
വീണടിയാന്‍ അനുവദിക്കുക
മൃതികള്‍ക്ക് മുന്‍പേ പിറവിയെടുക്കാനും
ജന്മാന്തരങ്ങളില്‍ വീണടിയാനും
ഞാന്‍ പ്രാപ്തയാകട്ടെ
കടപ്പാടുകളുടെ കണക്കിലെന്റെ
കണങ്കാല്‍ കുരുക്കരുത്
ഇതുമൊരു ജല്പനം
വെറും ആത്മരോദനം
കാലമേ നീയിനിയും ഒഴുകുക
ഗതിവേഗങ്ങളില്‍
എന്നെ മറക്കുക
നെഞ്ചിനു നേരെ കണ്ണടക്കുക
നഷ്ടസ്വപ്നങ്ങളെ ആട്ടിയോടിക്കുക
തരിശായ മനോമണ്ഡലങ്ങളില്‍
വീണടിയാന്‍ അനുവദിക്കുക
മൃതികള്‍ക്ക് മുന്‍പേ പിറവിയെടുക്കാനും
ജന്മാന്തരങ്ങളില്‍ വീണടിയാനും
ഞാന്‍ പ്രാപ്തയാകട്ടെ
കടപ്പാടുകളുടെ കണക്കിലെന്റെ
കണങ്കാല്‍ കുരുക്കരുത്
ഇതുമൊരു ജല്പനം
വെറും ആത്മരോദനം
കാലമേ നീയിനിയും ഒഴുകുക
ഗതിവേഗങ്ങളില്‍
എന്നെ മറക്കുക
No comments:
Post a Comment