You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Why did you do that?
തിരിച്ചും മറിച്ചും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു
നിങ്ങളുടെ പ്രേമത്തോളം
ഭംഗിയുള്ളതൊന്നും
അത് വരെ ഞാൻ കണ്ടിരുന്നില്ല
ചിന്നി ചിതറിയൊരുച്ച നേരം
ഭ്രാന്ത് പിടിച്ചു പൂത്തു നിൽക്കുന്നൊരു
ബോഗെയിൻവില്ലയെ പോൽ
പ്രേമത്താൽ നിങ്ങൾ
തുള്ളി തുളുമ്പിയിരുന്നു
വിരസമായ പകലുകളാലും
പേടിപ്പെടുത്തുന്ന രാത്രികളാലും
ജീവിതമെന്നെ വരഞ്ഞപ്പോഴും
ആളൊഴിഞ്ഞ അയല്പക്കത്തെത്തിയ
പുതിയ താമസക്കാരെയെന്ന പോൽ
നിങ്ങളെ ഞാൻ സാകൂതം
നോക്കി നിന്നു
നിന്റെ നെറ്റിത്തടത്തിലെ ചുരുൾ മുടിയിൽ
അവൻ വിരലോടിക്കുന്നത്
അവന്റെ വലത് കാൽ മറുകിൽ
നീയുമ്മ വെയ്ക്കുന്നത്
പ്രേമിക്കുന്നവർക്ക് ചുറ്റും
ലോകം നിലച്ചു പോകുന്നത്
ഞാൻ ആദ്യമായ് കണ്ടു
ചുവന്ന കടൽതീരസന്ധ്യകളിൽ
നിന്റെ ക്യാമറ കണ്ണുകൾ തുറന്നടയുമ്പോൾ
ഇവളോളമാരെന്നു ഞാൻ
അത്ഭുതം തൂകി
അവളെഴുതി വിടുന്ന നാല് വരി
കവിതകളിൽ
പ്രപഞ്ചമുണ്ടാക്കിയ
ഒരേയൊരു കാമുകനെ ഞാൻ കണ്ടു
എന്നെങ്കിലും പ്രേമിക്കുമെന്നോ
ഒരാൾക്കെങ്കിലും പ്രേമം തോന്നുമെന്നോ
ഒരിക്കലും ഞാൻ ഓർത്തിരുന്നില്ല
നിങ്ങളെനിക്ക് സത്യമായും
പ്രേമത്തിൽ
വിശ്വാസവും പ്രത്യാശയും നൽകി
Mon amour…mon amour
എത്ര നോക്കിയിട്ടും
തെന്നി മാറിയിരുന്ന ഉച്ചാരണത്തിൽ നിന്നും
എന്റെ സ്നേഹമേ എന്റെ സ്നേഹമേയെന്ന്
നീട്ടി വിളിക്കാൻ ഞാൻ പഠിച്ചു
എന്നിട്ടും , why did you do that ?
ഇപ്പോളെനിക്ക് തോന്നുന്നത്
സ്നേഹമൊരു പിടിപ്പ് കെട്ട വികാരമാണെന്നാണ്
പിറകെ ചെന്നാലത് നിങ്ങളെ
പാട്ടിലാക്കി കളയും
പുച്ഛിച്ചു പുറം തിരിഞ്ഞാൽ
പൊല്ലാപ്പിലിട്ടു കുരുക്കും
ഏത് വിധത്തിലും
"handle with care"എന്നൊരു കുറിപ്പ്
നിങ്ങൾക്കതിൽ
കാണാതിരിക്കാനാവില്ല
സ്നേഹമെനിക്കിപ്പോൾ
പൊട്ടി പൊളിഞ്ഞൊരു വാക്ക് മാത്രമാണ്
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കുളിമുറിയുടെ ഭിത്തി ഞാൻ
ഉരച്ചു കഴുകുന്നു
ഓർത്തു കൊണ്ടിരിക്കുന്നത്
അയാളെ തന്നെയാണ്
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ
ഉറങ്ങി കിടങ്ങുന്ന വൃദ്ധൻ
അയാൾ അഭിനയിക്കുകയല്ല
എന്നെനിക്ക് ഉറപ്പാണ്
യാത്ര പറഞ്ഞു പോകുന്ന മകളോട്
what about me എന്നയാൾ
കണ്ണ് നിറയ്ക്കുമ്പോൾ
എന്റെ ഹൃദയം അടർന്നു
താഴെ വീഴുന്നു
കുളിമുറിയുടെ തറയിൽ
ഞാനിപ്പോൾ
വീണു കിടക്കുന്നു
ഷവറിൽ നിന്ന് വീഴുന്ന
ഇളം ചൂട് വെള്ളത്തിൽ
എന്റെ ഹൃദയം
അലിഞ്ഞില്ലാതെയാകുന്നു
ചുവന്ന നിറം തറയാകെ
പരക്കുന്നു
Who exactly am I?
അയാൾ ഏങ്ങലടിക്കുന്നു
എങ്ങോട്ടെന്നറിയാതെ
ഞാനിപ്പോൾ
ഒഴുകികൊണ്ടിരിക്കുന്നു
നേരം വെളുക്കുന്നു
വീണ്ടും ഇരുട്ടുന്നു
What am I doing here
എന്ന ചോദ്യത്തിൽ
എന്നത്തെയും പോലെ
ഞാൻ വഴുതി വീഴുന്നു
I want my mummy
എന്ന് കരയുന്ന കുഞ്ഞിനെ
എനിക്കറിയാം
അത് വളരുന്നില്ല
വലുതാകുന്നില്ല
വലിയൊരാളെ താങ്ങാൻ ആവാതെ
എങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു
I want my mummy
I wanna get out of here
Have someone come and fetch me
കുളി മുറിയിൽ
ഞാൻ വീണ് കിടക്കുകയാണ്
ഉടനെ എഴുന്നേൽക്കുവാൻ
എനിക്ക് ആകുമെന്ന് തോന്നുന്നില്ല
#TheFather #AnthonyHopkins
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല്‍ പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
എനിക്കപ്പനെ ഓർക്കുമ്പോൾ അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും വികാര വിക്ഷോഭങ്ങളുടെ ആൾരൂപം വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി ...
-
വരുന്നവരൊക്കെ നെഞ്ചിന്റെ ഭിത്തി മേലോരോ ആണിയടിച്ചു പോവുന്നു പോകുമ്പോഴൊക്കെ ആണി മേല്‍ ഞാനവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തൂക്കുന്നു...
-
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!! @@@@@@@@@@@@@@@@@@@@ പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു...
-
ശൈത്യത്തിന്റെ തുടക്കമായിരുന്നു ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു വീട് വേണമായിരുന്നു നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ ...
-
ഒരു പ്രേമമുണ്ടായതിന് ശേഷം ആരുമെന്നെ ഗൗനിക്കുന്നില്ല ഒരു പ്രേമമുണ്ടായത്തിന് ശേഷം ആരുമെന്നോട് അടുപ്പം കാണിക്കുന്നില്ല ഒരു പ്...
-
തൊട്ട് നോക്കൂ തൊട്ട് നോക്കുവെന്ന് ചുറ്റും കലമ്പുന്ന ഓർമ്മകളിൽ നിന്ന് നിന്നെ മാത്രം തൊട്ടെടുക്കുന്ന എന്റെ തൂക്കണാംകുരുവി കുഞ്ഞുങ...
-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...
-
കുളിമുറിയുടെ ഭിത്തി ഞാൻ ഉരച്ചു കഴുകുന്നു ഓർത്തു കൊണ്ടിരിക്കുന്നത് അയാളെ തന്നെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ ഉറങ്ങി കിടങ്ങുന്ന വൃദ്ധ...
-
അടച്ചിട്ടൊരു മുറി, നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള്‍ പകര്‍ത്തിയെടുക്കാന്‍ മാത്രമായി ഒരു കട...