നിന്റെ ചുണ്ടുകള്‍ !!
അതിശൈത്യത്തിലെന്റെ
മാര്‍ബിള്‍ കൊട്ടാരങ്ങളില്‍
തണുപ്പകറ്റിയിരുന്ന
തീക്കനലുകള്‍
നിന്റെ ചുണ്ടുകള്‍ !!
കത്തുന്ന പ്രാണനില്‍
ഇടയ്ക്കിടെ പെയ്ത്
എന്റെ തോട്ടങ്ങളെ നനച്ചിരുന്ന
മേഘത്തുണ്ടുകള്‍
നിന്റെ ചുണ്ടുകള്‍ !!
ഓര്‍മ്മകളിലെ
കടലിരമ്പങ്ങളില്‍
തീരങ്ങളുടെ താളങ്ങളില്‍
എന്റെ കൈകള്‍ വിട്ട പട്ടങ്ങള്‍
നിന്റെ ചുണ്ടുകള്‍ !!
ഞാന്‍ എന്ന
വനനിശബ്ദതയെ ഒരുലച്ചിലാല്‍
പിടിച്ചമര്‍ത്തിയ
രാത്രിയുടെ നിഴലാട്ടങ്ങള്‍
നീ !!
ഞാന്‍ ഒഴുകുന്ന നദി
ആഹാ...അതി സുന്ദരമായ
അതി മോഹനമായ
അത്യുജ്വലമായ
ഈ സ്വപ്നത്തില്‍ നിന്ന്
ആരാണെന്നെ ഇറക്കി വിടാന്‍
തുനിയുന്നത്
' പ്രണയം ആത്മാവിന്റെ വിശപ്പെന്നു '
ഞാന്‍ എഴുതുമ്പോള്‍
പ്രണയമെന്നു മാത്രാമാകാം നീ കേട്ടത്
നിന്റെ ചുണ്ടുകള്‍.......................!!!!
അതിശൈത്യത്തിലെന്റെ
മാര്‍ബിള്‍ കൊട്ടാരങ്ങളില്‍
തണുപ്പകറ്റിയിരുന്ന
തീക്കനലുകള്‍
നിന്റെ ചുണ്ടുകള്‍ !!
കത്തുന്ന പ്രാണനില്‍
ഇടയ്ക്കിടെ പെയ്ത്
എന്റെ തോട്ടങ്ങളെ നനച്ചിരുന്ന
മേഘത്തുണ്ടുകള്‍
നിന്റെ ചുണ്ടുകള്‍ !!
ഓര്‍മ്മകളിലെ
കടലിരമ്പങ്ങളില്‍
തീരങ്ങളുടെ താളങ്ങളില്‍
എന്റെ കൈകള്‍ വിട്ട പട്ടങ്ങള്‍
നിന്റെ ചുണ്ടുകള്‍ !!
ഞാന്‍ എന്ന
വനനിശബ്ദതയെ ഒരുലച്ചിലാല്‍
പിടിച്ചമര്‍ത്തിയ
രാത്രിയുടെ നിഴലാട്ടങ്ങള്‍
നീ !!
ഞാന്‍ ഒഴുകുന്ന നദി
ആഹാ...അതി സുന്ദരമായ
അതി മോഹനമായ
അത്യുജ്വലമായ
ഈ സ്വപ്നത്തില്‍ നിന്ന്
ആരാണെന്നെ ഇറക്കി വിടാന്‍
തുനിയുന്നത്
' പ്രണയം ആത്മാവിന്റെ വിശപ്പെന്നു '
ഞാന്‍ എഴുതുമ്പോള്‍
പ്രണയമെന്നു മാത്രാമാകാം നീ കേട്ടത്
നിന്റെ ചുണ്ടുകള്‍....................
അതി മനോഹരം..നിന്റെ സൌഹൃദത്തിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ സമ്മാനിചതിനു...ഈ സ്വർണ്ണ ഖനിയിലേക്കു എന്നെ നയിച്ച അദൃശ ശക്തിക്കും...അഭിമാാനപൂർവ്വം.....ആശംസക്ലുടെ പൂച്ചെണ്ടുകൾ!.
ReplyDelete